സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഗവർണർ: ഭാഗ്യയ്ക്ക് വിവാഹമംഗളാശംസകൾ നേർന്നു



തിരുവനന്തപുരം: നടനും, മുൻ എംപിയുമായ സുരേഷ് ഗോപിയുടെ വീട്ടിൽ സന്ദർശനത്തിനെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുരേഷ് ഗോപിയുടെ വീടായ ലക്ഷ്മിയിലാണ് ഗവർണർ സന്ദർശനത്തിനായി എത്തിയത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷിന് ഗവർണർ വിവാഹാശംസകൾ നേർന്നു. കേരള സദ്യ ഒരുക്കിയാണ് സുരേഷ് ഗോപിയും കുടുംബവും ആരിഫ് മുഹമ്മദ് ഖാന് സ്വീകരണം നൽകിയത്.

Read Also: ‘തിരുവനന്തപുരത്തിന്റെ പ്രൗഢി ഇപ്പോഴും മായാതെ നിലനിൽക്കുന്നത് രാജാവംശത്തിന്റെ ഔദാര്യം കൊണ്ടു മാത്രം’: സന്തോഷ് പണ്ഡിറ്റ്

ഭാഗ്യയ്ക്കും, ശ്രേയസിനും, കുടുംബാംഗങ്ങൾക്കുമൊപ്പം ഗവർണർ ചിത്രങ്ങളും എടുത്തു. സുരേഷ് ഗോപി ഗവർണർക്ക് സദ്യ വിളമ്പുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. സുരേഷ് ഗോപിയാണ് ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ജനുവരി 17 നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നത്. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സൂപ്പർ താരങ്ങളായ, മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ആണ് ഭാഗ്യയെ വിവാഹം ചെയ്തത്. ബിസിനസ്സുകാരനാണ് ശ്രേയസ്. വർഷങ്ങളായി ഭാഗ്യയും ശ്രേയസും സുഹൃത്തുക്കളാണ്.

Read Also: ഹൂതികൾ ആക്രമിച്ച ബ്രിട്ടിഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാർ: രക്ഷാപ്രവർത്തനത്തിനു നാവിക സേനയും