മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ നിന്നും അസഹനീയമായ ദുർഗന്ധം, പരിശോധനയിൽ ഏവരും ഞെട്ടി !


മലപ്പുറം: കോട്ടക്കലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കിണറ്റിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. ഒതുക്കുങ്ങൽ പഞ്ചായത്തിൽ ഉൾപ്പെട്ട പാലപ്പുറയിലാണ് സംഭവം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണുന്നത്. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടേതെന്നാണ് നിഗമനം. കോട്ടക്കൽ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.