മാവോയിസ്റ്റ് സംഘത്തിനു നേരെ കാട്ടാന ആക്രമണം, പരിക്കേറ്റയാള്‍ പിടിയില്‍: അഞ്ച് പേര്‍ രക്ഷപ്പെട്ടു സംഭവം കണ്ണൂരില്‍
കണ്ണൂർ: പപയ്യാവൂർ കാഞ്ഞിരക്കൊല്ലി ചിറ്റാരി ആദിവാസി കോളനിയില്‍ എത്തി അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങുന്നതിനിടെ ആറംഗ മാവോയിസ്റ്റ് സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ ഒരു മാവോയിസ്റ്റിനു പരിക്കേറ്റു.
ചിക്കമഗലൂരു സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. കാട്ടാനയുടെ ആക്രമണത്തില്‍ ഇയാളുടെ കാലിനാണ് പരിക്കേറ്റത്. സംഘത്തിലെ അഞ്ച് പേർ സുരേഷിനെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ഇയാളെ പൊലീസ് പിടികൂടി ആശുപത്രിയിലേക്ക് മാറ്റി.
READ ALSO: ഒരു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തല, മറു കൈയില്‍ അരിവാള്‍: നടുറോഡിൽ നിന്ന യുവാവ് പിടിയിൽ
പ്രദേശത്ത് ഇതിനു മുൻപും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ഇത്തവണ കൃഷ്ണൻ എന്നയാളുടെ വീട്ടിലെത്തിയാണ് ഇവർ മടങ്ങിയത്. പിന്നാലെയാണ് ആക്രമണം.