തേങ്ങ ചിരകുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി: യുവതിയ്ക്ക് ദാരുണാന്ത്യം


പാലക്കാട്: തേങ്ങ ചിരകുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി കഴുത്ത് മുറുകി യുവതിയ്ക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം മിറ്റ്‌ന സ്വദേശി രജിത ആണ് മരിച്ചത്. ഗ്രൈൻഡറിൽ തേങ്ങ ചിരവുന്നതിനിടെയാണ് അപകടം ഉണ്ടായത്.

വിട്ടിൽ വച്ച് ഗ്രൈൻഡറിൽ തേങ്ങ ചിരകുന്നതിനിടയിലാണ് ഷാൾ കഴുത്തിൽ കുരുങ്ങിയതും അപകടം സംഭവിച്ചതും. അപകടം സംഭവിച്ച ഉടനെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.