കേരളത്തിന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ: സമയക്രമവും സ്റ്റോപ്പുകളും അറിയാം


തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കേരളത്തിന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റയിൽവെ. ഈ മാസം 25നാണ് മൂന്ന് സ്‌പെഷൽ ട്രെയിനുകളും സർവിസ് നടത്തുക. എറണാകുളം-തിരുവനന്തപുരം സ്‌പെഷൽ മെമു എറണാകുളത്തുനിന്ന് പുലർച്ച 1.45ന് പുറപ്പെടും. 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരം സെൻട്രൽ-എറണാകുളം മെമു സ്‌പെഷൽ വൈകീട്ട് 3.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടും.

നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു സ്‌പെഷൽ നാഗർകോവിലിൽനിന്ന് പുലർച്ച 2.15ന് പുറപ്പെടും. 3.32ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. കൂടാതെ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (16348) ട്രെയിനിന് പരവൂർ, വർക്കല, കടയ്‌ക്കാവൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ് അനുവദിച്ചതായും റെയിൽവേ അറിയിച്ചു.