28 സംസ്ഥാനങ്ങൾക്കായി 1.42 ലക്ഷം കോടി നികുതി വിഹിതം അനുവദിച്ച് കേന്ദ്രം, കേരളത്തിന് ലഭിച്ചത് 2,736 കോടി രൂപ
ന്യൂഡൽഹി: കേരളത്തിന് നികുതിവിഹിതമായി 2,736 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. 28 സംസ്ഥാനങ്ങൾക്കായി അനുവദിച്ചത് 1,42,122 കോടി രൂപയാണ്. ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത്. 25495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്.
ഫെബ്രുവരി 12 ന് 71,061 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് വീണ്ടും നികുതിവിഹിതമായി 1.42 ലക്ഷം കോടി രൂപ അനുവദിച്ചത്.