കൊച്ചിയില്‍ ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യം, മൂന്ന് സ്ത്രീകളടക്കം പതിമൂന്ന് പേര്‍ പിടിയില്‍



കൊച്ചി: ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവർത്തനം. കൊച്ചി ഓള്‍ഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്. കൂടുതല്‍ പേർക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

read also: അപ്പന്റെ പിന്തുണ മകനില്ല, അനിലിനെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്തേണ്ടിവരും: വിമർശിച്ച് പി.സി. ജോര്‍ജ്

കുപ്രസിദ്ധനായ ഒരു ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു നടത്തിപ്പെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. ബെംഗളൂരുവില്‍നിന്നാണ് പിടിയിലായ യുവതികളെ എത്തിച്ചതെന്നും ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയതെന്നും റിപ്പോർട്ട്.