അപ്പന്റെ പിന്തുണ മകനില്ല, അനിലിനെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്തേണ്ടിവരും: വിമർശിച്ച് പി.സി. ജോര്‍ജ്
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ പാർട്ടിയുമായി പി.സി. ജോര്‍ജ് ബിജെപിയിൽ ലയിച്ചതിനു പിന്നാലെ പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പി.സി. ജോർജ് പട്ടികയില്‍ ഇടംപിടിച്ചില്ല. ബി.ജെ.പി. ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണിക്കാണ് പത്തനംതിട്ടയില്‍ സീറ്റ് ലഭിച്ചത്.
read also: സുഷമ സ്വരാജിന്റെ മകള്‍ കന്നിയങ്കത്തിന്, ഡല്‍ഹിയില്‍ മത്സരിക്കും
ബി.ജെ.പി തനിക്ക് വേണ്ട ബഹുമാനവും ആദരവും തരുന്നുണ്ട്. വരും കാലത്തും തന്നോട് മാന്യമായി പെരുമാറുമെന്നുറപ്പാണെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പി.സി. ജോർജ്ജ് പ്രതികരിച്ചു.
വ്യക്തിപരമായി ആരെയും ആക്രമിക്കുന്നില്ലെന്ന് പറഞ്ഞ ജോർജ്, ആർക്കും പരിചിതനല്ലാത്ത അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്തേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു.അപ്പന്റെ പിന്തുണ മകനില്ല എന്നതാണ് പ്രശ്നം, എ.കെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെയെന്നും അദ്ദേഹം പറഞ്ഞു.