പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് വീട് തകർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആങ്ങമൂഴി സ്വദേശിനി പത്മകുമാരിയാണ് മരിച്ചത്. വീടിന്റെ മുകളിലേക്ക് പാറക്കല്ല് വന്ന് വീഴുകയായിരുന്നു. ഇതോടെ വീട് തകരുകയും പത്മകുമാരി അപകടത്തില്‍പ്പെടുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
READ ALSO: കരുണാകരന്റെ ആത്മാവിനെ സംഘി പതാക പുതപ്പിക്കാൻ അനുവദിക്കില്ല: കെ മുരളീധരൻ
താപനില ഉയരുന്നതിനാല്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലർട്ട് പത്തനംതിട്ടയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ജില്ലയില്‍ കനത്ത മഴ പെയ്യുകയും ചെയ്തു. പത്തനംതിട്ടയ്ക്ക് പുറമെ പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.