ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ഒളിവിലുള്ള പ്രതിക്കായി എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് ഇറക്കി


പാലക്കാട് :ആര്‍എസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലുള്ള പ്രതിക്കായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഈ പ്രതിയുടെ മൂന്ന് ചിത്രങ്ങളടക്കമുള്ള ലുക്കൗട്ട് നോട്ടീസാണ് എന്‍ഐഎ ഇന്നലെ പുറത്തിറക്കിയത്.

ഇയാളെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ 9497715294 എന്ന വാട്സ്ആപ്പ് നമ്പറിലോ [email protected] എന്ന ഇമെയിലിലോ വിവരം കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു.

2022 ഏപ്രില്‍ 16നാണ് പാലക്കാട് മേലാമുറിയിലെ കടയിലേക്ക് മാരകായുധങ്ങളുമായെത്തിയ പോപ്പുലര്‍ഫ്രണ്ട് ഭീകരസംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച ശ്രീനിവാസന്‍ കൊലക്കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.