പോലീസ് വാഹനത്തിന് മുന്നില്‍ നൃത്തം: വനിതാ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാരെ ആക്രമിച്ച മൂന്ന് പേർ പിടിയില്‍


കൊല്ലം: അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ വനിതാ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയില്‍. വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കായിരുന്നു മൂവരും ചേർന്ന് പോലീസുകാരെ മർദ്ദിച്ചത്.

read also: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും: 19 പേർ മരണപ്പെട്ടു, 7 പേരെ കാണ്മാനില്ല

എസ്‌ഐയുടെ വാഹനത്തിന് മുന്നില്‍ പ്രതികള്‍ ഉള്‍പ്പെടെയുള്ള സംഘം നൃത്തം ചെയ്ത് തടസം സൃഷ്ടിച്ചിരുന്നു. മുന്നോട്ട് പോകാൻ കഴിയാതെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ വനിതാ എസ്‌ഐയെ തടഞ്ഞുവെച്ച്‌ ചുറ്റും കൂടിയും നൃത്തം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ടാല്‍ അറിയാവുന്ന അൻപത് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കല്‍, കൃത്യനിർവ്വഹണം തടസപ്പെടുത്തല്‍ പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ് .