യുവാക്കള്‍ക്കിടയില്‍ ബിയർ കുടിക്കുന്ന ശീലം ഇപ്പോൾ വർദ്ധിച്ചു വരുകയാണ് . ബിയർപാർലറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും തണുപ്പിച്ച ബിയർ ലഭ്യമാണ്. എന്നാൽ ബിയർ ശരീരത്തിന് അത്ര നല്ലതൊന്നുമല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന ക്രിസ്റ്റലുകൾ കിഡ്നികളില്‍ കല്ലുണ്ടാക്കുന്നതിനു കാരണമാകും.
വീര്യം കുറവാണ്, ആല്‍ക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളൂ എന്നതെല്ലാമാണ് ബിയറിന് സ്വീകാര്യത കൂട്ടാൻ കാരണം. മദ്യമെന്നതുപോലെ ധാരാളം ദൂഷ്യഫലങ്ങള്‍ ചെയ്യുന്ന ഒന്നാണ് ബിയറും. അമിതമായ ബിയർ ഉപയോഗം പ്രമേഹസാധ്യത കൂട്ടുമെന്നതാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
read also: പൗരത്വ നിയമ ഭേദഗതി കാലങ്ങൾക്കു മുന്നേ നൽകിയ ഉറപ്പ്: മുസ്ലിം വിരുദ്ധമല്ലെന്ന് ഗവർണർ
ടൈപ്2 പ്രമേഹത്തിന്റെ പ്രധാന കാരണമാണ് ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തന ശേഷി കുറയുന്നത്. അമിതമായ ബിയർ ഉപയോഗം ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി(സെൻസിറ്റിവിറ്റി) കുറയ്ക്കുന്നു.
സ്ഥിരമായ ബിയർ ഉപയോഗം മൂലം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നു. അടിവയറ്റിലെ ഈ കൊഴുപ്പിനെ വിസെറല്‍ കൊഴുപ്പ് എന്ന് വിളിക്കുന്നു. ഇത് ശരീരത്തിന് ദോഷകരമായ ഒന്നാണ്.