കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ നാട്ടുകാരെ ഭീതിലാഴ്ത്തിയ കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങല്‍ കുര്യന്റെ വീടിന് സമീപത്തായി സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്ന് രാത്രി 9.15 ഓടേയാണ് സംഭവം.
read also: കൊല്ലത്ത് യുവാവിന് വെട്ടേറ്റു
ഇന്നലെ രണ്ടിടങ്ങളില്‍ മൂന്ന് വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. കടുവ കൂട്ടിലായത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കടുവയെ കുപ്പാടി പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.