ലോക്സഭാ തിരഞ്ഞടുപ്പ് : കേരളത്തില്‍ ബി ജെ പിയ്ക്ക് രണ്ട് സീറ്റ് കിട്ടും, യു ഡി എഫിന് 14 സീറ്റും സർവേഫലം പുറത്ത്
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിയ്ക്ക് രണ്ടു സീറ്റ് ലഭിക്കുമെന്ന് സർവേഫലം. ദേശീയ മാദ്ധ്യമമായ ന്യൂസ് 18 നെറ്റ്വർക്ക് 21 സംസ്ഥാനങ്ങളില്‍ നടത്തിയ സർവേയിലാണ് എൻ.ഡി.എ കേരളത്തില്‍ രണ്ട് സീറ്റ് നേടുമെന്ന പ്രവചനം.
read also: സൗജന്യ ‘ഹലീം’ !! വൻ ജനക്കൂട്ടം, ഒടുവിൽ ലാത്തിച്ചാർജ്ജ്: ഓഫർ കാരണം പുലിവാല് പിടിച്ച് ഹോട്ടൽ
യു.ഡി.എഫ് ഇത്തവണ 14 സീറ്റില്‍ ഒതുങ്ങും. 2019 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 19 സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ഒതുങ്ങിയ എല്‍.ഡി.എഫ് ഇത്തവണ 4 സീറ്റ് സ്വന്തമാക്കുമെന്നും സർവേ പ്രവചിക്കുന്നു.
കേരളത്തില്‍ എൻ.ഡി.എയ്ക്ക് 18 ശതമാനം വോട്ടുകള്‍ ലഭിക്കും. യു.ഡി.എഫിന് 47 ശതമാനം വോട്ടുകളും എല്‍.ഡി.എഫിന് 35 ശതമാനം വോട്ടുകളും ലഭിക്കും.