ശിവഗിരി മഠത്തിലെ സ്വാമി മഹേശ്വരാനന്ദ സമാധിയായി


ശിവഗിരി: ശിവഗിരി മഠത്തിലെ സ്വാമി മഹേശ്വരാനന്ദ സമാധിയായി. എൺപത്തിമൂന്ന് വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 1.33-ന് വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളേജില്‍വെച്ചാണ് സമാധി പ്രാപിച്ചത്. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സ്വാമികളുടെ ഭൗതികദേഹം മാർച്ച്‌ 14-ന് രാവിലെ ശിവഗിരി മഠത്തില്‍ പൊതുദർശനത്തിന് വയ്ക്കും. ശേഷം 10 മണിയോടെ ശിവഗിരിയില്‍ സന്ന്യാസി ശ്രേഷ്ഠരുടെ കാർമ്മികത്വത്തില്‍ ആചാരവിധിപ്രകാരം സമാധിയിരുത്തും

read also: തല മറയ്‌ക്കാതെ ‘പുറത്ത് പോകുമ്പോള്‍ നഗ്നയായി തോന്നി, സിനിമ ഉപേക്ഷിക്കാൻ കാരണം അള്ളാഹു’: നടി മുംതാജ്

തിരുവനന്തപുരം അരുമാനൂർ പുളിനിന്നതില്‍ വീട്ടില്‍ ഭാനുവൈദ്യന്റേയും ചെല്ലമ്മയുടേയും മകനായ സ്വാമിയുടെ പൂർവാശ്രമത്തിലെ പേര് സാംബശിവൻ എന്നായിരുന്നു.

മഠത്തിന്റെ ശാഖാനുബന്ധ സ്ഥാപനങ്ങളായ അരുവിപ്പുറം മഠം, മധുര ശാന്തലിംഗസ്വാമി മഠം, തൃത്താല ധർമഗിരി ക്ഷേത്രം, കാഞ്ചീപുരം സേവാശ്രമം, ആലുവാ അദ്വൈതാശ്രമം തുടങ്ങിയ ആശ്രമസ്ഥാപനങ്ങളില്‍ ധർമ്മപ്രചരണം നടത്തിയിരുന്ന സ്വാമികള്‍ ധർമ്മസംഘം ട്രസ്റ്റ് ഭരണസമിതിയിലും അംഗമായിരുന്നിട്ടുണ്ട്.