പൗരത്വ ബില്ല് നടപ്പിലാക്കുന്നതിരെ വിവിധ രാഷ്ട്രീയപാർട്ടികൾ പ്രതിഷേധിക്കുമ്പോൾ ഇടതു പക്ഷം ആത്മാർത്ഥത കാണിക്കുന്നില്ലെന്ന വിമർശനവുമായി ജോയ് മാത്യു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.
read also: ‘ചൈല്‍ഡ് അബ്യൂസ് നേരിട്ടിട്ടുണ്ട്, എവിടേയും പറഞ്ഞിട്ടില്ല’: ശ്രുതി
കുറിപ്പ്
ആത്മാര്ഥതയുണ്ടോ സഖാവേ അല്പം എടുക്കാൻ
———————————–
പൗരത്വ ബില്ല് നടപ്പിലാക്കുന്നതിരെ വിവിധ രാഷ്ട്രീയപാർട്ടികൾ മൽസരിച്ചു പ്രതിഷേധിക്കുകയാണ്.
അതിൽ സി പി എം ന്റെ ആത്മാർത്ഥത നമ്മൾ സംശയിച്ചു പോകുന്നു.
കാരണം മറ്റൊന്നുമല്ല.
പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവരുടെ പേരിൽ 835 കേസുകളാണ് സിപിഎം ഭരിക്കുന്ന കേരളത്തിൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിൻവലിച്ചത് 115 മാത്രം.ആ കേസുകൾ മുഴുവനും പിൻവലിച്ചാൽ നമുക്ക് മനസ്സിലായേക്കാം സി പി എം ഇക്കാര്യത്തിൽ കാണിക്കുന്ന ആത്മാർത്ഥത!