ചക്കപ്പഴം പരമ്പരയിലൂടെ ജനപ്രീയയായി മാറിയ നടിയാണ് ശ്രുതി രജനീകാന്ത്. സോഷ്യല്‍ മീഡിയിലും നിറ സാന്നിധ്യമാണ് ശ്രുതി. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ശ്രുതി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതിയുടെ തുറന്നു പറച്ചില്‍. താന്‍ ചൈല്‍ഡ് അബ്യൂസ് നേരിട്ടിട്ടുണ്ടെന്നാണ് ശ്രുതി വെളിപ്പെടുത്തിയിരിക്കുന്നത്.
‘എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമകളുണ്ട്. ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരില്‍ ചിലര്‍ക്ക് ഇത് അറിയാം. എന്നോട് ഇതേക്കുറിച്ച് വീണ്ടും സംസാരിക്കുകയേ ചെയ്യരുതെന്നാണ് അവര്‍ പറഞ്ഞത്. അതൊരു ഡാര്‍ക്ക് സൈഡാണ്. വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ല.
ഞാന്‍ നന്നായി തന്നെ എന്നെ ഹാന്‍ഡില്‍ ചെയ്യും. അതുകൊണ്ട് ആരും എന്നെ അബ്യൂസ് ചെയ്യാറില്ല. ഞാന്‍ തല്ലിയിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ തന്നെ കയറി തല്ലിയിട്ടുണ്ട്. അന്ന് മുതലേ ട്രോമയുണ്ട്. അന്ന് മുതല്‍ സ്വയം കൈകാര്യം ചെയ്ത് വരികയാണ്. അന്ന് മുതല്‍ സ്വയം സപ്രസ് ചെയ്ത് വരുകയാണ്. പിന്നീട് നടക്കുന്ന ഒരോ സംഭവങ്ങളിലും ആ അനുഭവം ഹോണ്ട് ചെയ്യും. ഒരാള്‍ അടുത്ത് വരുമ്പോള്‍ തന്നെ പ്രതികരിച്ചു പോകും. ഇതുവരെ വീട്ടില്‍ അറിയില്ല. ഇത് കാണുമ്പോള്‍ അമ്മ മിക്കവാറും എന്തുവാ എന്ന് ചോദിക്കും. എങ്ങനെ കൈകാര്യം ചെയ്തുവെന്ന് അറിയില്ല. ഞാന്‍ നല്ല ബോള്‍ഡ് ആയിരുന്നു. ഞാന്‍ ഫ്രീസ് ആയിപ്പോയിരുന്നില്ല. ഞാന്‍ ശബ്ദമുണ്ടാക്കുകയും പ്രതികരിക്കുകയും ചെയ്തു’, താരം പറയുന്നു.