സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില


സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 48,480 രൂപയും, ഗ്രാമിന് 6,060 രൂപയുമാണ് നിരക്ക്. കേരളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരത്തിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. തുടർച്ചയായ നാലാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. മാർച്ച് 9നാണ് സ്വർണവില കേരളത്തിന്റെ ചരിത്രത്തിലെ ഉയർന്ന നിലവാരത്തിൽ എത്തിയത്. അന്ന് പവന് 48,600 രൂപയും, ഗ്രാമിന് 5,790 രൂപയുമായിരുന്നു. ഉയർന്ന വില ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ നിരാശപ്പെടുത്തുകയാണ്. വില ഉയർന്നതിനാൽ ആവശ്യക്കാർ കുറയുന്നതാണ് വ്യാപാരികൾക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്.

ആഗോള വിപണികളിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോളതലത്തിൽ സ്വർണവില ചരിത്രത്തിലെ മികച്ച നിലവാരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നിലവിൽ, സ്വർണം ട്രോയ് ഔൺസിന് 5.49 ഡോളർ ഇടിഞ്ഞ് 2,156.08 ഡോളർ നിലവാരത്തിലാണ് വാരാന്ത്യത്തിൽ ക്ലോസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ സ്വർണവിലയിൽ 7.88 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 80.30 രൂപയാണ് നിരക്ക്.