‘ഇപിയും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഇപ്പോള്‍ പരസ്യകൂട്ടുകെട്ട്, നിഷേധിച്ചാല്‍ തെളിവ് പുറത്തുവിടുമെന്ന് വിഡി സതീശന്‍
കൊച്ചി: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. ഇപി കേസ് കൊടുത്താല്‍ തെളിവ് പുറത്തുവിടാം. നിരാമയ റിസോര്‍ട്ട് ഉടമയുമായി ഉള്ള ചിത്രങ്ങള്‍ പോലും ഉണ്ട്.
Read Also: എം.കെ സ്റ്റാലിൻ്റെ പാർട്ടിക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ചത് 656 കോടി
‘നേരത്തേ ഇവര്‍ തമ്മില്‍ അന്തര്‍ധാരയായിരുന്നു, ഇപ്പോള്‍ പരസ്യ കൂട്ടുകെട്ടാണ്. വൈദേഹത്തിലെ ഇഡി. അന്വേഷണം ഒഴിവാക്കാന്‍ രാജീവ് ചന്ദ്രശേഖറുമായി ഇപി കൂട്ട് കൂടി. ഇപി വഴിവിട്ട് സ്വത്തു നേടി എന്ന് ആക്ഷേപം ഇല്ല. ബിസിനസ് പങ്കാളിത്തം ഉണ്ടെന്നാണ് താന്‍ പറഞ്ഞത്. വൈദേഹവും നിരാമയയും ഒറ്റ കമ്പനി ആയെന്നും സതീശന്‍ പറഞ്ഞു. പിണറായിക്ക് ബിജെപിയെ പേടിയാണെന്നും സതീശന്‍ പറഞ്ഞു. അതാണ് ഇ.പിയെ കൊണ്ട് ബിജെപിയെ സുഖിപ്പിക്കുന്നത്. ഇ.പി പിണറായിയുടെ ടൂള്‍ ആണ്. ബിജെപി സ്ഥാനാര്‍ത്ഥികളോട് എന്താണ് ഇപി ക്ക് ഇത്ര സ്‌നേഹമെന്ന് അദ്ദേഹം ചോദിച്ചു.ബിജെപിക്ക് സ്‌പേസ് ഉണ്ടാക്കാനാണ് ശ്രമം. സുരേന്ദ്രന്‍ വരെ ഇ.പി യെ അഭിനന്ദിച്ചു. ധൈര്യം ഉണ്ടെങ്കില്‍ മാസപ്പടിയില്‍ പിണറായി മറുപടി പറയണം’, സതീശന്‍ ആവശ്യപ്പെട്ടു.’