കുട്ടിയേയും വളര്‍ത്തു മൃഗങ്ങളേയും കടിച്ചു; കോഴിക്കോട് ചത്ത നിലയില്‍ കണ്ടെത്തിയ നായക്ക് പേ വിഷബാധ, നാട്ടുകാർ ഭീതിയിൽ
കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നെല്ലിക്കാപ്പറമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസം ഒരു കുട്ടിയേയും നിരവധി വളർത്തു മൃഗങ്ങളേയും നായ കടിച്ചിരുന്നു. തുടർന്ന് നായയെ പിടികൂടാൻ നാട്ടുകാർ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ചത്ത നിലയില്‍ നായയെ കണ്ടെത്തിയത്. തുടർന്നു നായയുടെ ശരീരം പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളജില്‍ സ്രവ പരിശോധനക്കായി എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനക്കൊടുവിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.
read also: ‘കെ രാധാകൃഷ്ണന് ഉന്നത വിജയം സമ്മാനിക്കണം’ : ആലത്തൂരിലെ സിപിഎം സ്ഥാനാർഥിയ്ക്ക് വോട്ടഭ്യര്‍ഥിച്ച് കലാമണ്ഡലം ഗോപി
പരിശോധനാ ഫലം പുറത്തു വന്നതോടെ നാട്ടുകാർ ഭീതിയിലാണ്. നായയുടെ കടിയേറ്റ വളർത്തു മൃഗങ്ങളുമായി സമ്പർക്കം ഒഴിവാക്കണമെന്നു അധികൃതർ നിർദ്ദേശം നല്‍കി.