തൃക്കയില്‍ മഹാദേവനെ നടയിരുത്തി നടി പ്രിയാമണി



കൊച്ചി: കാലടി മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ യന്ത്ര ആനയെ നടക്കിരുത്തി നടി പ്രിയാമണി. യഥാര്‍ത്ഥ ആനയുടെ രീതിയില്‍ നീണ്ട കൊമ്പും തലപ്പൊക്കവുമുള്ള ലക്ഷണമൊത്ത കൊമ്പനെ പോലെ ഒരുക്കിയ യന്ത്ര ആനെയെയാണ് മൃഗ സ്‌നേഹികളുടെ സംഘടനയായ പെറ്റയുമായി ചേര്‍ന്നു താരം സംഭാവന ചെയ്തത്.

മൂന്ന് മീറ്റര്‍ ഉയരവും 800 കിലോ ഭാരവും യന്ത്ര ആനയ്ക്കുണ്ട്. ക്ഷേത്രത്തിലേക്ക് മെഷീന്‍ ആനയെ സംഭാവന ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് പ്രിയാമണി പ്രതികരിച്ചു. സുരക്ഷിതവും മൃഗ സൗഹൃദവുമായി വിശ്വാസികള്‍ക്ക് ആചാരങ്ങളുടെ ഭാഗമാകാമെന്നും താരം പറഞ്ഞു.

read also: രാഹുൽ ഗാന്ധിയുടെ യാത്രകൾ കോൺഗ്രസിന് ദോഷകരമായി മാറുകയാണ്: ശിവരാജ് സിംഗ് ചൗഹാൻ

വടക്കന്‍ പറവൂരിലെ ആനമേക്കര്‍ സ്റ്റുഡിയോ ആണ് നിര്‍മ്മാണം. അഞ്ച് ലക്ഷം രൂപ ചെലവിലാണ് ആനയെ നിര്‍മിച്ചത്. തൃശൂര്‍ ഇരിങ്ങാടപ്പിള്ളി ക്ഷേത്രത്തിലാണ് ആദ്യമായി മെഷീന്‍ ആനയെ എത്തിയത്. മികച്ച പ്രതികരണമാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇതോടെയാണ് മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തിലേക്ക് രണ്ടാമത്തെ ആനയെ എത്തിച്ചത്.