ഗേറ്റ് മറിഞ്ഞു വീണ് വീട്ടമ്മ മരിച്ചു, ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷം അപകടം



കൊച്ചി: ഏലൂരിൽ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ബുധനാഴ്ച കാലത്ത് ഏലൂർ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ബുധനാഴ്ച കാലത്ത് ഏലൂർ വില്ലേജ് ഓഫീസിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം.

ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടമുണ്ടായത്. വശത്തേക്ക് വലിച്ചുനീക്കുന്ന ഗേറ്റാണ് തകർന്ന് ജോസ് മേരിയുടെ ദേഹത്തേക്ക് വീണത്. ഭര്‍ത്താവ് പോയ ശേഷമായിരുന്നു അപകടം. അതിനാൽ തന്നെ ഭർത്താവ് അപകടം അറിഞ്ഞില്ല.

അപകടത്തിനു ശേഷം കുറച്ചുനേരം കഴിഞ്ഞാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപവാസികൾ ചേർന്ന് ജോസ് മേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.