മലപ്പുറം: 10 ലക്ഷം രൂപയുടെ കുഴല്‍പണവുമായി പാലക്കാട് കൈപ്പുറം സ്വദേശി അബ്ദുള്‍ റൗഫ് പിടിയിൽ. പ്രത്യേക സഞ്ചികളിലാക്കി ശരീരത്തില്‍ കെട്ടിവച്ചായിരുന്നു ഇയാള്‍ പണം കടത്താൻ ശ്രമിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
READ ALSO: രാജ്യം തെരുവില്‍ ഉറങ്ങിയപ്പോള്‍ അധ്യക്ഷയുടെ വീട്ടില്‍ വിരുന്ന് ഉണ്ണുകയായിരുന്നു കോണ്‍ഗ്രസ്: മുഖ്യമന്ത്രി
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നെത്തിച്ച കുഴല്‍പ്പണം മലപ്പുറത്തെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതായാണ് വിവരം.