രാജ്യം തെരുവില്‍ ഉറങ്ങിയപ്പോള്‍ അധ്യക്ഷയുടെ വീട്ടില്‍ വിരുന്ന് ഉണ്ണുകയായിരുന്നു കോണ്‍ഗ്രസ്: മുഖ്യമന്ത്രി


കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ രാജ്യമാകെ പ്രതിഷേധിച്ചു എന്നാൽ, അധ്യക്ഷയുടെ വീട്ടില്‍ വിരുന്ന് ഉണ്ണുകയായിരുന്നു കോണ്‍ഗ്രസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമർശിച്ചു. ഇന്നെങ്കിലും കോണ്‍ഗ്രസിന് ഇതില്‍ നിലപാടുണ്ടോയെന്നും അഖിലേന്ത്യാ തലത്തില്‍ പ്രതികരണം ഉണ്ടായോ എന്നും പിണറായി ചോദിച്ചു. പൗ

ഡിസംബര്‍ 10 ന് രാജ്യം തെരുവില്‍ ഇറങ്ങിയപ്പോള്‍ ചിലര്‍ പാര്‍ട്ടി അധ്യക്ഷയുടെ വീട്ടില്‍ വിരുന്ന് ഉണ്ണുകയായിരുന്നു. കോണ്‍ഗ്രസ് കുറ്റകരമായ മൗനം പാലിച്ചെന്നും കോഴിക്കോട് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയില്‍ പിണറായി കുറ്റപ്പെടുത്തി.

read also: ശാസ്ത്ര പരീക്ഷണം പാളി: വീട്ടില്‍ നടന്ന സ്ഫോടനത്തിൽ 17 കാരന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ,

പൗരത്വ ഭേദഗതിയില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ നിലപാട് ഉണ്ടോ. ന്യായ് യാത്രയില്‍ ഇതിനെക്കുറിച്ച്‌ എന്തെങ്കിലും പറഞ്ഞോ?.ഖാര്‍ഗെ ആലോചിച്ച്‌ പറയാം എന്ന് പറഞ്ഞ് ചിരിച്ചു. പക്ഷെ ചിരിക്കുമ്പോള്‍ ഉള്ള് പൊള്ളിയവരെ കണ്ടോ. ഇത് എന്തേ നേരത്തെ നടപ്പാക്കാത്തത് എന്നാണ് കെസി വേണുഗോപാല്‍ ചോദിച്ചത്. അതിന്റെ അര്‍ഥം ഇത് നടപ്പാക്കാം എന്നാണ്. കോണ്‍ഗ്രസിന്റെ ഈ ഒളിച്ച്‌ കളി ആര്‍എസ്‌എസിന് ആണ് ഗുണം ചെയ്യുന്നത്.

നിരവധി സിപിഎം – സിപിഐ നേതാക്കള്‍ അന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. അന്ന് ലോക്‌സഭയില്‍ എഎം ആരിഫിന്റെ ശബ്ദം മാത്രമേ അന്ന് ഉയര്‍ന്നുള്ളൂ. കേരളത്തില്‍ നിന്നുള്ള മഹാ ഭൂരിപക്ഷം അംഗങ്ങള്‍ സഭയുടെ മൂലയില്‍ ഒളിച്ചു. ഇടത് പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യസഭയിലും ഈ ബില്ലിനെ എതിര്‍ത്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ ശബ്ദം ഉയര്‍ന്നത് നമ്മള്‍ കണ്ടില്ല, പാര്‍ലമെന്റ് കേട്ടും ഇല്ലെന്നും പിണറായി പറഞ്ഞു.