കളമശ്ശേരി: ഭക്ഷണത്തില്‍ ജീവനുള്ള പുഴു. മണ്ണാര്‍ക്കാട് നിന്നെത്തിയ മൂന്ന് യുവാക്കള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. പത്തടിപ്പാലത്തെ സെയ്ന്‍സ് ഹോട്ടലില്‍ നിന്നും വാങ്ങിയ മുട്ടക്കറിയിലായിരുന്നു പുഴുവിനെ കണ്ടത്. തുടര്‍ന്ന് യുവാക്കള്‍ ഭക്ഷ്യസുരക്ഷാവകുപ്പില്‍ പരാതി നല്‍കി.
read also:തിരുവനന്തപുരത്ത് 14 വയസുള്ള പെണ്‍കുട്ടിയെ കാണാനില്ല
സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി പരിശോധന നടത്തുകയും പുഴുവിനെ കണ്ടെത്തിയ ഭക്ഷണത്തിന്റെ സാമ്ബിള്‍ ശേഖരിക്കുകയും ചെയ്തു.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലില്‍ ഭക്ഷണം തയ്യാറാക്കുന്നതെന്ന് ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.