ഡോക്ടറെയും നഴ്സിനെയും കാബിനില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു: പ്രതി പിടിയില്‍



ഇടുക്കി: സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെയും നഴ്സിനെയും മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. ബൊണാമി സ്വദേശി സോമനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ രാജു ജോസഫ്, നഴ്സ് അലോൻസിയ എന്നിവരെയാണ് ഇയാള്‍ മർദ്ദിച്ചത്. ചികിത്സ തേടിയെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം.

read also: വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ച രാഹുലിനെ നേരിടുന്നത് മണ്ണില്‍ ചവിട്ടി വളര്‍ന്ന നേതാവ് സുരേന്ദ്രൻ: ശോഭാ സുരേന്ദ്രൻ

കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞ സോമനോട് എക്‌സ്‌റേ എടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. എന്നാല്‍ എക്സ്റേ എടുക്കാനുള്ള സൗകര്യം ഇവിടെയില്ലെന്ന് ഡോക്ടർ അറിയിച്ചതോടെ സോമൻ അസഭ്യവർഷം നടത്തുകയും കാബിനിലേക്കെത്തിയ നഴ്സിനെ മർദ്ദിക്കുകയുമായിരുന്നു.