23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

കേരളത്തിലും തമിഴ്‌നാട്ടിലും ജാഗ്രത നിര്‍ദേശം നല്‍കി ദേശീയ ദുരന്തനിവാരണ അതോറിറ്റി

Date:


തിരുവനന്തപുരം: കേരളത്തിനും തമിഴ്‌നാടിനും ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം നല്‍കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇന്ന് രാത്രിയില്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലാക്രമണം രണ്ട് ദിവസം കൂടി തുടരാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു. അപകടത്തില്‍ പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തീരമേഖലയിലെ വില്ലേജ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരും ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജാഗ്രത നിര്‍ദ്ദേശം

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മോദി-ഇ.ഡി-വി.ഡി കൂട്ടുകെട്ട്; കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ബി.ജെ.പിയുടെ ബി ടീമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി...

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...