സ്മൃതി ഇറാനി ഇന്ന് വയനാട്ടില്‍; കല്‍പ്പറ്റയില്‍ റോഡ്ഷോയില്‍ പങ്കെടുക്കും


കല്‍പറ്റ: കേന്ദ്രമന്ത്രിയും അമേഠി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി ഇന്ന് വയനാട്ടില്‍. വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനായാണ് സ്മൃതി ഇറാനിയെത്തുന്നത്. ഇന്ന് രാവിലെ 11-നാണ് പത്രിക സമര്‍പ്പണം. ഒന്‍പതിന് കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ്ഷോയിലും സ്മൃതി ഇറാനി പങ്കെടുക്കും. പത്രിക നല്‍കിയതിന് ശേഷം കളക്ട്രേറ്റില്‍ മാദ്ധ്യമങ്ങളെ കാണും.

കോണ്‍ഗ്രസ് കോട്ടയായിരുന്ന അമേഠിയില്‍ തീപ്പാറും മത്സരം കാഴ്ചവച്ചാണ് സ്മൃതി രാഹുലിനെ തറപ്പറ്റിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ വീഴ്ത്തിയത്. ഇത്തവണയും അമേഠിയില്‍ മത്സരിക്കാന്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് രാഹുലിന്റെ വയനാട്ടിലേക്കും സ്മൃതി ഇറാനി എത്തുന്നത്.