പിഎംഎല്‍എ ആക്‌ട് പിൻവലിക്കുമെന്നു സിപിഎം പ്രകടന പത്രിക: ഇടതുമുന്നണിയുടേത് പരിഹാസ്യ നടപടിയെന്ന് കെ.സുരേന്ദ്രൻ


വയനാട്: ഒരു പാർട്ടിയും ഒരുകാലത്തും പറയാൻ പാടില്ലാത്ത നിലപാടാണ് സിപിഎം പറഞ്ഞിരിക്കുന്നത്, പിഎംഎല്‍എ ആക്‌ട് പിൻവലിക്കുമെന്ന ഇടതു പരാമർശം പരിഹാസ്യമായ നടപടിയാണെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ മണ്ഡലം സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ.

READ ALSO: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! നാളെ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം, നാല് ട്രെയിനുകള്‍ റദ്ദാക്കി

മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കള്‍ അന്വേഷണ ഏജൻസിയുടെ റഡാറിലായതിനാല്‍ ഭയത്തിലാണ്. അതുകൊണ്ടാണ് പിഎംഎല്‍എ ആക്‌ട് പിൻവലിക്കുമെന്ന് പറയുന്നത്. ഇടതുമുന്നണിയുടെ പല നേതാക്കളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിഴലിലാണുള്ളത്. ഫാസിസത്തിനെതിരെ പറയുന്ന രാഹുലിന്റെ അനുയായികളാണ് വനിതാ സ്ഥാനാർത്ഥിയെ തടഞ്ഞുവച്ചതെന്നും കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.