ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: തൃശൂരില്‍ കാര്‍ യാത്രികരായ സഹോദരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
തൃശൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വടക്കാഞ്ചേരി പെരിങ്ങണ്ടൂരില്‍ വച്ചാണ് കുന്നംകുളം സ്വദേശി അഖില്‍ ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അഖിലും സഹോദരിയും ആശുപത്രിയിലേക്ക് പോകവെയായിരുന്നു അപകടം.
read also: ഭക്ഷ്യവിഷബാധ: ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത അമ്പതോളം പേര്‍ ആശുപത്രിയില്‍, സംഭവം നീലേശ്വരത്ത്
തീ ശ്രദ്ധയിൽ പെട്ടതിനു പിന്നാലെ ഇരുവരും വാഹനത്തില്‍ നിന്നും പുറത്തു ഇറങ്ങിയത് കാരണം വലിയ അപകടം ഒഴിവായി. തീപിടിത്തത്തില്‍ കാർ പൂർണമായും കത്തിനശിച്ചു. വടക്കാഞ്ചേരി അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.