രക്ഷയില്ല…. കൂട്ടത്തോടെ ബക്കറ്റ് പിരിവിനായി തെരുവിലിറങ്ങി കോൺഗ്രസ് നേതാക്കൾ


പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചെന്ന് കോൺഗ്രസിന്റെ ആരോപണം. പിന്നാലെ, പൊതുജനങ്ങളിൽ നിന്നും പണം തേടി ബക്കറ്റ് പിരിവുമായി കോൺഗ്രസ് നേതാക്കൾ തെരുവിൽ. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) ആക്ടിംഗ് പ്രസിഡൻ്റ് എംഎം ഹസ്സന്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് പിരിവിനിറങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചാരണം കൈകാര്യം ചെയ്യുന്നതിനായി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

ഫണ്ട് ചോദിക്കാൻ ബക്കറ്റുമായി തിരുവനന്തപുരത്ത് കടകളിൽ പോകുന്ന ഹസ്സനെ വീഡിയോയിൽ കാണാം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കാൻ ഫണ്ട് ഉപയോഗിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘കോണ്‍ഗ്രസ് ഫണ്ട് മോദി മരവിപ്പിച്ചു.. സഹായിക്കൂ… എന്ന് അഭ്യര്‍ഥിച്ചാണ് ധനസമാഹരണം നടത്തുന്നത്. കെ.പി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സാഹചര്യത്തിലാണ് കെപിസിസിയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയും (എഐസിസി) സാധാരണക്കാരെ സമീപിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പിന്തുണ നേടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഹസ്സൻ പറഞ്ഞു. ദേശീയ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ്, ഒരു തർക്കവുമായി ബന്ധപ്പെട്ട് 210 രൂപ ആദായനികുതി ആവശ്യപ്പെട്ടതിൻ്റെ പേരിൽ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി കോൺഗ്രസ് പാർട്ടി ആരോപിച്ചു.