മലപ്പുറം: വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു. തിരൂരങ്ങാടി ചെറുമുക്ക് ജീലാനി നഗർ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ജോലിക്കിടെ യുവാവിന് തളർച്ച തോന്നുകയായിരുന്നു. തുടർന്ന് നോക്കിയപ്പോൾ കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളലേറ്റതായി കണ്ടെത്തി. പിന്നീടാണ് സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.
read also: തന്റെ ഒപ്പം വന്നാല്‍ സാമ്പത്തിക സഹായം വാങ്ങി തരാം, കാൻസര്‍ രോഗിയെ പീഡിപ്പിക്കാൻ ശ്രമം: പിടിയില്‍
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചില ദിവസങ്ങളില്‍ മഴ പെയ്തുവെങ്കിലും വേനല്‍ചൂടിന് അറുതി വന്നിട്ടില്ല. ഉച്ചസമയങ്ങളില്‍ പരമാവധി പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുകള്‍ ആരോഗ്യവകുപ്പ് നല്‍കുന്നുണ്ട്.