നാല് ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാദ്ധ്യത, ശക്തമായ കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ ഗവേഷണ കേന്ദ്രം


തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഞായറാഴ്ച രാത്രി മുതല്‍ കനത്ത മഴയ്ക്ക് സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം.

read also: ’23 വർഷം മാവോയിസ്റ്റായി പ്രവർത്തിച്ചു, ഇനി പ്രാധാന്യമില്ല’: പാത ഉപേക്ഷിച്ചുവെന്ന് സുരേഷ്

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച 10 ജില്ലകളിലും ചൊവ്വാഴ്ച 14 ജില്ലകളിലും ബുധനാഴ്ച 6 ജില്ലകളിലും മഴ പെയ്യുമെന്നും പ്രവചനം.