ദല്ലാള്‍ നന്ദകുമാര്‍ നടത്തിയ പരാമര്‍ശം തള്ളി ഉമ തോമസ്, അനിലിന്റെ 25 ലക്ഷം രൂപയുടെ കാര്യം തനിക്കറിയില്ല
കൊച്ചി: വിവാദ ദല്ലാള്‍ നന്ദകുമാറിനെ വര്‍ഷങ്ങളായി പരിചയമുണ്ടെന്ന് ഉമ തോമസ് എംഎല്‍എ. അദ്ദേഹം തന്നെക്കുറിച്ച് പറഞ്ഞതില്‍ യാതൊരു വാസ്തവവും ഇല്ലെന്ന് ഉമ തോമസ് പറഞ്ഞു. അനില്‍ ആന്റണിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനിടെ തന്റെ പേര് ചേര്‍ത്ത് ദല്ലാള്‍ നന്ദകുമാര്‍ നടത്തിയ പരാമര്‍ശം തള്ളിക്കൊണ്ടായിരുന്നു ഉമ തോമസിന്റെ പ്രതികരണം.
സിബിഐ നിയമനത്തിനായി 25 ലക്ഷം രൂപ അനില്‍ ആന്റണി തന്റെ പക്കല്‍ നിന്നും കൈപ്പറ്റിയെന്നും എല്ലാ കാര്യങ്ങളും പി.ജെ. കുര്യനും ഉമാ തോമസിനും അറിയാം എന്നായിരുന്നു നന്ദകുമാറിന്റെ പരാമര്‍ശം. എന്നാല്‍, ഈ ആരോപണം തള്ളിയ ഉമ തോമസ്, നന്ദുമാറിനെ നന്ദപ്പന്‍ എന്നുപറഞ്ഞാണ് അറിയുന്നതെന്നും. അദ്ദേഹം പറഞ്ഞ കാര്യത്തില്‍ ഒരു അറിവുമില്ലെന്നും പി.ടി തോമസ് ഇതുസംബന്ധിച്ച് ഒന്നും തന്നോട് പറഞ്ഞിരുന്നില്ലെ എന്നും പറഞ്ഞു. എന്താണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നാണ് ഉമ തോമസ് പ്രതികരിച്ചത്.