പാലക്കാട്: കാണാതായ യുവാവിന്റെ മൃതദേഹം പാറമടയില്‍. കോണിക്കഴി ഡോ. രമേഷ് ബാബുവിന്റെ മകൻ രാമകൃഷ്ണനാണ് മരിച്ചത്. പുലാപ്പറ്റയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ കീറിപ്പാറ ചാത്തംപള്ളിയാലിലുള്ള ക്വാറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
read also: ഒരു കോടി കൊടുത്ത് വീട്ടിൽ പോയി കിടന്നുറങ്ങാതെ ബോച്ചെ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകി: ഹരീഷ് പേരടി
പാറമടയ്ക്ക് സമീപത്ത് നിന്നും യുവാവിന്റേതെന്ന് കരുതുന്ന ബൈക്ക് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെള്ളത്തില്‍ നിന്ന് ചെരുപ്പും കണ്ടെത്തി. അഗ്നിരക്ഷാ സേനയുടെയുടെയും പാലക്കാട് നിന്നും എത്തിയ സ്കൂബ ടീമിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.