സമകാലിക വിഷയങ്ങളിൽ തന്റെ നിലപാട് പറയുന്ന താരമാണ് ഹരീഷ് പേരടി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ അനധികൃത പരിശോധനയില്‍ കോടതിക്കെതിരെ വിമർശനവുമായി അതിജീവത രംഗത്ത് എത്തിയ സംഭവത്തിൽ പ്രതികരണവുമായി ഹരീഷ് പേരടി. നമ്മുടെ കൂടെ ജോലി ചെയ്ത ഒരു പെൺകുട്ടിയാണ് ഇത് പറയുന്നതെന്നും കൂടെ നിൽക്കണമെന്നുമാണ് സിനിമാ ലോകത്തോട് ഹരീഷ് പേരടി പറയുന്നത്.
read also: ഷൂട്ടിങിനിടെ തർക്കം: യൂട്യൂബര്‍മാരായ യുവാവും യുവതിയും ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
കുറിപ്പ്
മലയാള സിനിമയുടെ മേക്കിങ്ങും കഥയുടെ ശക്തിയും കണ്ട് ലോകം അമ്പരന്ന് നിൽക്കുകയാണെന്ന തള്ളും തള്ളിന്റെ തള്ളും സ്വയം ഓസ്ക്കാറും പ്രഖ്യാപിക്കുന്ന മലയാള സിനിമാലോകമേ..നമ്മുടെ കൂടെ ജോലി ചെയ്ത ഒരു പെൺകുട്ടിയാണി പറയുന്നത്..കൂടെ നിൽക്കാനുള്ള ഒരു സാമാന്യ മര്യാദയെങ്കിലും കാണിക്ക്..എത്ര സിനിമ നഷ്ടപ്പെട്ടാലും എന്റെ പെങ്ങളോടൊപ്പം..🙏🙏🙏❤️❤️❤️