കോഴിക്കോട് : അട്ടപ്പാടിയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ചയെന്ന് ആക്ഷേപം. വടക്കേ കടമ്പാറ ഊരിലെ കുമാർ- ദീപ ദമ്പതികളുടെ മകൻ കൃഷവ് ആണ് കോയമ്പത്തൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണു കോയമ്പത്തൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.
read also: 15 കാരിയ്ക്ക് നേരെ പീഡനം: പ്രതിക്ക് 32 വര്‍ഷം തടവ് ശിക്ഷയും പിഴയും
മന്ത്രി വീണ ജോർജിന്റെ പ്രഖ്യാപനങ്ങളെല്ലാം കടലാസിലൊതുങ്ങി. ഇതെല്ലാമാണ് ഈ മരണത്തിനു കാരണമെന്ന് ആദിവാസി മഹാസഭ നേതാവ് ടി. ആർ ചന്ദ്രൻ ആരോപിച്ചു. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ഇപ്പോഴും ന്യൂമോണിയക്ക് ചികില്‍സക്ക് സൗകര്യമില്ല. ആദിവാസികള്‍ക്ക് പ്രത്യേക മുൻഗണനയോ പരിഗണനയോ ലഭിക്കാത്ത കോയമ്പത്തൂർ മെഡിക്കല്‍ കേളജില്‍ രോഗിയെ അയച്ചത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ ആരോഗ്യ ഫീല്‍ഡ് വിഭാഗം കൃത്യമായി നേക്കിയിരുന്നെങ്കില്‍ കുട്ടിയുടെ ജീവൻ രക്ഷിക്കമായിരുന്നുവെന്നും വിമർശനമുണ്ട്.