സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാർട്ടി: എൻഡിഎയ്ക്ക് പിന്തുണ


കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട സജി മഞ്ഞക്കടമ്പില്‍ എൻഡിഎയിലേക്ക്. സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാർട്ടി രൂപീകരിച്ചു.

കേരള രാഷ്ട്രീയ നഭസില്‍ ഉദിച്ചുയരുന്ന പുതിയ പാർട്ടിയുടെ പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് പാർട്ടി പിന്തുണ പ്രഖ്യാപിക്കുമെന്നും സജി പറഞ്ഞു.

read also: എല്ലുകള്‍ നുറങ്ങിപ്പോയി: നടി ദിവ്യങ്കയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

മോൻസ് ജോസഫ് എംഎല്‍എയുടെ ഏകാധിപത്യ പ്രവണതകളില്‍ പ്രതിഷേധിച്ചാണ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജിവച്ചതെന്നു പറഞ്ഞ സജി പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നും രാജി സമയത്ത് പറഞ്ഞിരുന്നു. ജോസഫ് ഗ്രൂപ്പിന്റെ കോട്ടയത്തെ മുതിർന്ന നേതാവ് കൂടിയായിരുന്നു സജി.