19
April, 2026

A News 365Times Venture

19
Sunday
April, 2026

A News 365Times Venture

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തിയ പൊലീസ് വീട്ടിൽ കണ്ടെത്തിയത് മാൻ കൊമ്പ് മുതൽ മാരകായുധങ്ങൾ വരെ

Date:


തിരുവനന്തപുരം: മാൻകൊമ്പും, മാരകയുധങ്ങളും, എയർഗണുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ വിതുരയിലാണ് സംഭവം. ചിറ്റാർ സ്വദേശി ഷഫീഖ് ആണ് പിടിയിലായത്.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഷഫീഖ്. ഷഫീഖിന്‍റെ വീട്ടില്‍ ആയുധ ശേഖരമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

കാർ അടിച്ചു തകർത്ത കേസിലും, ഒരു വീട്ടിൽ ബോംബ് എറിഞ്ഞ കേസിലും ഇയാൾ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. ജയിലിൽ കിടന്ന് രണ്ട് മാസം മുൻപാണ് പുറത്തിറങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related