ക്രൈം നന്ദകുമാറിന്റെ14 വര്‍ഷം മുൻപത്തെ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്കെതിരെ എതിരെ കേസ്
തിരുവനന്തപുരം: ക്രൈം നന്ദകുമാറിന്റെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്കും അഗ്നിരക്ഷാസേനാ മേധാവി കെ പത്മകുമാറിനും എതിരേ കേസ്. 2010 ൽ ക്രൈം പത്രാധിപർ നന്ദകുമാർ നൽകിയ പരാതിയിലാണ് മോഷണക്കുറ്റം ഉള്‍പ്പെടെ ചുമത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്.’
read also: സംസ്ഥാനത്ത് എച്ച്5 എന്‍1 സാന്നിധ്യം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
1999ല്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ശോഭനാ ജോർജും അന്തരിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥൻ അരുണ്‍കുമാർ സിൻഹയും കേസില്‍ പ്രതികളാണ്. മേയ് 31-ന് ഹാജരാകാൻ പ്രതികള്‍ക്ക് കോടതി സമൻസ് അയച്ചു.