കണ്ണൂര്‍: 106 വയസ്സുകാരിയെ നിര്‍ബന്ധിച്ച് വോട്ടുചെയ്യിച്ചെന്നാണ് പരാതി. പേരാവൂരില്‍ സിപിഎമ്മിനെതിരെ ആണ് പരാതിയുമായി യുഡിഎഫ് രംഗത്ത് വന്നത്.സിപിഎം ബംഗ്ലകുന്ന് ബ്രാഞ്ച് അംഗം ഷൈമയ്ക്കെതിരെയാണ് പരാതി. ദൃശ്യങ്ങള്‍ സഹിതം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് യുഡിഎഫ് പരാതി നല്‍കി.
നേരത്തെ, കണ്ണൂർ കല്യാശ്ശേരിയിലും ‘വീട്ടുവോട്ടിൽ’ സിപിഎം ബൂത്ത് ഏജന്റ് ഇടപെട്ടതായി പരാതി ഉയർന്നിരുന്നു. 92 വയസ്സുകാരി വോട്ട് ചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
പരാതിയുള്ള വോട്ട് അസാധുവാക്കുമെന്നും റീപോളിങ് പറ്റില്ലെന്നും കാസർകോട് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.