വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറി: വീട്ടുകാർക്ക് പരിക്കേറ്റു



വയനാട്: കൽപ്പറ്റയിൽ വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറി. തോട്ടം മേഖലയായ പെരുന്തട്ടയിൽ പരിക്കോട്ടിൽ മുഹമ്മദിന്റെ വീട്ടിലേക്കാണ് പന്നി കയറിയത്. വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം.

read also: ഞാന്‍ എന്‍റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്: അവയവദാനത്തെക്കുറിച്ച് മോഹന്‍ലാല്‍

വീട്ടിലുണ്ടായിരുന്നവരും അയൽക്കാരും ഒച്ച വച്ചതോടെ പന്നി ഓടി മറഞ്ഞു. മുഹമ്മദിനും ഭാര്യ സുഹറയ്ക്കും ഇവരുടെ വീട്ടിലുണ്ടായിരുന്ന അനസ് എന്ന കുട്ടിക്കും നിസാര പരിക്കേറ്റു. മൂവരും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.