കരുവന്നൂർ : സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും


കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നി‍ർദേശം നൽകിയിരിക്കുന്നത്.

സിപിഎമ്മിന്‍റെ തൃശ്ശൂർ ജില്ലയിലെ ആസ്തി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആദായ നികുതി റിട്ടേൺ എന്നിവ ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന വിവരത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ ഈ നീക്കം.

കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പികെ ബിജു, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ പികെ ഷാജൻ എന്നിവര്‍ ഏപ്രിൽ 8ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായിരുന്നു.