കടമുറി ഒഴിഞ്ഞു കൊടുത്തില്ല, തർക്കം : യുവതിയേയും ബന്ധുക്കളെയും സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി


പത്തനംതിട്ട: കടമുറി ഒഴിഞ്ഞു കൊടുക്കാത്തതിനെ തുടര്‍ന്നുളള തര്‍ക്കത്തിനിടയിൽ യുവതിയേയും ബന്ധുക്കളെയും സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. പത്തനംതിട്ട തെങ്ങമത്താണ് സംഭവം. പാർട്ടി നിയന്ത്രണത്തിലുള്ള തെങ്ങമം അഗ്രിക്കള്‍ച്ചറല്‍ ഫാര്‍മേഴ്സ് സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്ന മുറിയെ ചൊല്ലിയാണ് തര്‍ക്കം. വാടക നൽകാതെ നേതാക്കൾ ഏറെ നാളായി കടമുറി കയ്യടക്കി വെയ്ക്കുന്നു എന്നാണ് ആക്ഷേപം. മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് യുവതി അടക്കം മൂന്നുപേര്‍ ചികിത്സ തേടി.

read also: ‘മാനസികമായി സമ്മർദ്ദത്തിൽ, ബിഗ്ബോസില്‍ നിന്നും പുറത്തുപോകണം’: മൈക്ക് ഊരിവച്ച് സിബിന്‍

സംഭവത്തിൽ സിപിഎം തെങ്ങമം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്കെതിരെ അടൂർ പോലീസ് കേസ് എടുത്തു. എന്നാൽ ആരെയും മർദിച്ചിട്ടില്ലെന്നും കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ കാണാനില്ലെന്നുമാണ് ഡിവൈ എഫ് ഐ പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം.