കോട്ടയം: പൊലീസിനെകണ്ട് ചിതറിയോടിയ സംഘത്തിലെ യുവാവിന്റെ മൃതദേഹം എം ജി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ കണ്ടെത്തി. അതിരമ്പുഴ നാല്‍പ്പാത്തിമല തടത്തില്‍ സുരേന്ദ്രന്‍-ഷീബാ ദമ്പതികളുടെ മകന്‍ ആകാശ് സുരേന്ദ്രന്റെ (19) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്.
READ ALSO: ഭർത്താവിന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു: നടി രാഖി സാവന്ത് ഉടൻ അറസ്റ്റിലായേക്കും
ഞായറാഴ്ച രാത്രി 10 മണിയോടെ ആകാശും സുഹൃത്തുക്കളും പുരയിടത്തില്‍ ഇരിക്കുന്ന സമയത്ത് രാവിലെ നടന്ന അടിപിടി കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിയ പൊലീസ് രാത്രി വീണ്ടും വന്നു. പൊലീസിനെ കണ്ടയുടന്‍ ആകാശും സുഹൃത്തുകളും നാല് പാടും ചിതറിയോടുകയായിരുന്നു. തുടർന്ന് കാണാതായ ആകാശിനെ തേടി നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. അമല്‍, അശ്വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.