സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സുരക്ഷയൊരുക്കാന്‍ 41,976 പൊലീസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധയിടങ്ങളിലായി 41,976 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് 4 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കാസര്‍കോഡ്, തൃശൂര്‍, പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വന്‍ സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ചുമതലയ്ക്കായി 41,976 പോലീസുകാരെ വിന്യാസിച്ചു. വിവിധ കേന്ദ്രസേനകളില്‍ നിന്ന് 4,446 പേരും തമിഴ്നാട് പോലീസില്‍ നിന്നും 1,500 പേരും സുരക്ഷാ ചുമതലയിലുണ്ട്. സുരക്ഷോ കാരണങ്ങള്‍ കണക്കിലെടുത്ത് 4 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കാസര്‍കോഡ്, തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ. ബുധനാഴ്ച വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വൈകീട്ട് ആറുവരെയാണ് കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.