കന്നിവോട്ടര്‍മാരെ ആകര്‍ഷിക്കാൻ യൂത്ത് ഐക്കണാക്കി: യുവതാരം മമിത ബൈജുവിന് വോട്ടില്ല


കോട്ടയം: വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീപ് യൂത്ത് ഐക്കണ്‍ ആയി തെരഞ്ഞെടുത്ത യുവതാരം മമിത ബൈജുവിന് വോട്ടില്ല. എന്നാല്‍ നടിയുടെ പേര് വോട്ടർ പട്ടികയിലില്ല. തെരഞ്ഞെടുപ്പിനു മുന്നോടിയായി നടിയുടെ കിടങ്ങൂരിലെ വസതിയില്‍ വോട്ടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് വോട്ടർപട്ടികയില്‍ പേരില്ലെന്ന് കുടുംബം അറിയുന്നത്. സിനിമാത്തിരക്കുകള്‍ മൂലമാണ് വോട്ട് ഉറപ്പാക്കാൻ കഴിയാതെ പോയതെന്ന് താരത്തിന്റെ അച്ഛൻ ഡോ ബൈജു പറഞ്ഞു.

read also: ദീപ്തിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകൾ, ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കന്നിവോട്ടർമാരെ ആകർഷിക്കാനാണ് മമിത ബൈജുവിനെ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്തത്. വോട്ടർമാരെ ബോധവല്‍ക്കരിക്കാനും വോട്ടർ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറല്‍ പാർട്ടിസിപ്പേഷൻ പ്രോഗ്രാം.