കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞു, ഒരു മരണം, 18 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ​ഗുരുതരം


കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ കോഹിനൂർ എന്നപേരിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്.

ഫറോക്ക് മണ്ണൂർ വളവിൽ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.മരിച്ചയാൾ കർണാടക സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.

ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.