നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: കെനിയൻ പൗരൻ വയറിനുള്ളിൽ ഒളിപ്പിച്ചത് ആറുകോടി രൂപയുടെ കൊക്കെയ്ൻ


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ആറു കോടി രൂപ വിലവരുന്ന കൊക്കെയിനുമായി കെനിയൻ പൗരൻ പിടിയിലായി. മിഷേൽ എന്നയാളാണ് വയറിനുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. ഡി ആർ ഐ യുടെ പരിശോധനയിലാണ് പ്രതി മിഷേൽ പിടിയിലായത്.

മിഷേലിന്റെ വയറിൽ നിന്ന് 50 ലഹരി ഗുളികകൾ കണ്ടെത്തി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗുളികകൾ പുറത്തെടുത്തു. ഗുളികകളിൽ നിന്ന് 668 ഗ്രാം കൊക്കയ്ൻ കണ്ടെടുത്തു. ഇയാളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളുവെന്നാണ് ലഭിക്കുന്ന വിവരം.