20
April, 2026

A News 365Times Venture

20
Monday
April, 2026

A News 365Times Venture

തൃശൂരില്‍ വച്ചുകണ്ടുവെങ്കിൽ അവിടെ സിസിടിവിയില്ലേ, അതു നിങ്ങള്‍ പരിശോധിച്ചോ? ഇ പി ജയരാജൻ

Date:


തിരുവനന്തപുരം: താൻ ബിജെപിയില്‍ ചേരാൻ പോകുന്നവെന്ന വാർത്ത പുറത്തു വന്നത് ഗൂഡാലോചനയുടെ ഭാഗമായാണെന്നു എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ. എങ്ങനെയാണ് ഇത്തരത്തിലൊരു വാർത്ത കൊടുക്കാൻ സാധിച്ചതെന്ന് മാദ്ധ്യമങ്ങളോട് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജൻ.

‘ഞാൻ പാർട്ടി വിട്ട് ബിജെപിയില്‍ ചേരാൻ പോകുന്നവെന്ന വാർത്തകള്‍ എങ്ങനെയാണ് വന്നത്? എങ്ങനെയാണ് മാദ്ധ്യമങ്ങള്‍ക്ക് ഇങ്ങനെയൊരു വാർത്തകൊടുക്കാൻ സാധിച്ചത്? എന്തെങ്കിലും പരിശോധന നടത്തിയോ? ഇലക്ഷന്റെ തലേദിവസം ഈ വാർത്ത പ്രസിദ്ധീകരിച്ചത് ആസൂത്രിതമായിട്ടായിരുന്നു. തനിക്കെതിരെയുളള ആരോപണങ്ങള്‍ കെ സുധാകരനും ശോഭാ സുരേന്ദ്രനും അറിഞ്ഞുകൊണ്ട് നടത്തിയ ഒരു പരിപാടിയുടെ ഭാഗമാണ്. എല്ലാം ആസൂത്രിതമാണ്. തൃശൂരില്‍ വച്ചുകണ്ടുവെന്ന് നിങ്ങള്‍ പറഞ്ഞു. അവിടെ സിസിടിവിയില്ലേ. അതുനിങ്ങള്‍ പരിശോധിച്ചോ? തനിക്കെതിരെ ബിജെപിയില്‍ ഗൂഢാലോചന നടന്നു.’

read also: തെരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അര്‍പ്പിച്ച് പോസ്റ്റ്, ഭിന്നിപ്പ് ഉണ്ടാക്കാനാണെന്ന് സംശയം:മുഹമ്മദ് ഷാജി അറസ്റ്റില്‍

‘ശോഭാ സുരേന്ദ്രനുമായി എനിക്ക് ഒരു പരിചയവുമില്ല. അവരെ ഞാൻ അവസാനമായി കാണുന്നത് തന്നെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മരിച്ചപ്പോള്‍ കോട്ടയത്തെ മൈതാനത്തില്‍ വച്ചാണ്. ഗള്‍ഫില്‍ വച്ചാണ് ഗൂഢാലോചനയെന്ന് സുധാകരൻ പറഞ്ഞാല്‍ അത് പരിശോധിക്കണ്ടേ. ഞാൻ ഗള്‍ഫില്‍ പോയിട്ടുത്തന്നെ വർഷം എത്രയായി. എംഎല്‍എമാരും മന്ത്രിമാരും സമരം ചെയ്തപ്പോള്‍ അതില്‍ പങ്കെടുക്കാനാണ് ഞാൻ ഡല്‍ഹിയില്‍ പോയത്. മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമർശം സ്വാഗതാർഹമാണ്. അദ്ദേഹത്തിന്റെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്’- ഇ പി ജയരാജൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related